കണ്ണൂര്‍ അറിയപ്പുകള്‍

ജില്ലയില്‍ കശുമാവ് കൃഷിക്ക് വന്‍ പദ്ധതി ആര്‍ കെ വി വൈ പദ്ധതി പ്രകാരം ജില്ലയിലെ കര്‍ഷകര്‍ക്ക് കശുമാവ് കൃഷിക്കുള്ള ഗ്രാഫ്റ്റുകള്‍ വിതരണം ചെയ്യുന്നു. ഒരു ഹെക്ടര്‍ കൃഷി ചെയ്യാന്‍ 200 കശുമാവ് ഗ്രാഫ്റ്റുകളാണ് നല്‍കുന്നത്. ആകെ 1100 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കാസര്‍കോട്, ചീമേനി എസ്റ്റേറ്റുകളില്‍ തയ്യാറാക്കിയ നഴ്‌സറികളില്‍ നിന്നുമാണ് തൈകള്‍ ലഭ്യമാക്കുക. കര്‍ഷകര്‍ക്ക് തൈകള്‍ പരിപാലിക്കുന്നതിനായി 50 രൂപ രണ്ട് തവണകളായി അനുവദിക്കുന്നതാണ്. 25 രൂപ നടുന്ന സമയത്തും ബാക്കി 25 രൂപ തൈകളുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് അനുവദിക്കുക. ഇത്തരത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന മുഴുവന്‍ കശുമാവ് തോട്ടങ്ങളും ജിയോടാഗ് ചെയ്യുന്നതാണ്. ധന, ധരശ്രീ, സുലഭ, പ്രിയങ്ക എന്നീ കശുമാവ് ഇനങ്ങളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ചുരുങ്ങിയത് 25 സെന്റ് ഭൂമിയുള്ള കര്‍ഷകര്‍ അതാത് കൃഷിഭവനുമായി ബന്ധപ്പെട്ടേണ്ടതാണെന്ന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. പരമാവധി രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും അതാത് കൃഷിഭവനുകളിലും ലഭിക്കും. നികുതി രശീത്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പി എന്‍ സി/1919/2019ബീച്ചുകളില്‍ സന്ദര്‍ശനത്തിന് നിയന്ത്രണം കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലെ പയ്യാമ്പലം, ചാല്‍ ബീച്ച്, മുഴപ്പിലങ്ങാട്, ധര്‍മടം ചൂട്ടാട്, മീന്‍കുന്ന് തുടങ്ങിയ ബീച്ചുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി. പെട്ടെന്നുണ്ടാവുന്ന കടല്‍ക്ഷോഭവും അതേത്തുടര്‍ന്ന് തിരമാലകള്‍ കരയിലേക്ക് വീശി അടിക്കുന്നതും കണക്കിലെടുത്ത് യാതൊരു കാരണവശാലും ബീച്ചുകളില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡി ടി പിസി അറിയിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു. പി എന്‍ സി/1907/2019 മഞ്ഞ അലേര്‍ട്ട് 14 വരെ തുടരും വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്. ജൂണ്‍ 14 വരെ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പി എന്‍ സി/1931/2019 കിക്മയില്‍ എം ബി എ സ്‌പോട്ട് അഡ്മിഷന്‍സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം ബി എ 2019-20 ബാച്ചിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ 19 ന് രാവിലെ 10 മണി മുതല്‍ സൗത്ത് ബസാറിലെ ചേനോളി ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. കേരള സര്‍വകലാശാലയുടെയും എ ഐ സി ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമണ്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വെബ്‌സൈറ്റ്. www.kicmakerala.in, ഫോണ്‍. 8547628290, 9995302006. പി എന്‍ സി/1910/2019ലേലം കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മാവിലായി അംശം ദേശം റീസര്‍വെ 55/1 ല്‍ പെട്ട നാലര സെന്റ് സ്ഥലം ജൂണ്‍ 17 ന് മാവിലായി വില്ലേജ് ഓഫീസില്‍ നിന്നും ലേലം ചെയ്യും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റവന്യൂ റിക്കവറി കണ്ണൂര്‍ സെക്ഷനിലും മാവിലായി വില്ലേജ് ഓഫീസിലും ലഭിക്കും. പി എന്‍ സി/1911/2019ഭരണാനുമതിയായി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം എല്‍ എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 1.5 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കിഴുത്തള്ളി ഡിവിഷനില്‍പ്പെട്ട ഓവുപാലം 210 മീറ്റര്‍ പൈപ്പ് ലൈന്‍ നീട്ടല്‍ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. ജെയിംസ് മാത്യു എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ വെസ്റ്റ് എല്‍ പി സ്‌കൂളില്‍ പാചകപ്പുര നിര്‍മ്മാണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. കെ എം ഷാജി എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ചിറക്കല്‍ ഗ്രാമ പഞ്ചായത്തില്‍ 1.17 ലക്ഷം രൂപ ചെലവില്‍ 17-ാം വാര്‍ഡിലും, 1.06 ലക്ഷം രൂപ വിനിയോഗിച്ച് 21-ാം വാര്‍ഡിലും പൈപ്പ് ലൈന്‍ നീട്ടല്‍ പ്രവൃത്തി നടത്തുന്നതിനും, അഴിക്കോട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 75,000 രൂപയും, കടപ്പുറം റോഡില്‍ 90,000 രൂപയും വിനിയോഗിച്ച് പെപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തി നടത്തുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. പി എന്‍ സി/1912/2019 കൗണ്‍സലര്‍ ഒഴിവ് കുടുംബശ്രീ ജില്ലാമിഷന്റെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറളം സ്പെഷ്യല്‍പ്രൊജക്ടിലെ ജെന്റര്‍ റിസോഴ്സ് സെന്ററില്‍ കൗണ്‍സലറെ നിയമിക്കുന്നു. എംഎസ്ഡബ്ല്യു/എംഎ സോഷ്യോളജി, എംഎ/എംഎസ്സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 ന് രാവിലെ 10 മണിക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ആദിവാസി മേഖലയില്‍ സേവനമനുഷ്ഠിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍. 0497 2702080. പി എന്‍ സി/1913/2019 കാര്‍ഡുടമകള്‍ ആധാറുമായി പേര് ബന്ധിപ്പിക്കണം കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്ന മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളും അതില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേരുകള്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം റേഷന്‍ വിഹിതവും റേഷന്‍ കാര്‍ഡ് അംഗത്വവും നഷ്ടപ്പെടുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പി എന്‍ സി/1914/2019 ആന്റിനാര്‍ക്കോട്ടിക് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു ലോക മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് ആന്റിനാര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ആന്റിനാര്‍ക്കോട്ടിക് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണം, പൊതുസേവനം, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ട്രികള്‍ അയക്കാം. വ്യക്തികള്‍ രണ്ടു കളര്‍ഫോട്ടോകളും അയക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, എഎസ് ബില്‍ഡിംഗ്, കഞ്ചിയൂര്‍കോണം, കാട്ടാക്കട പി.ഒ, തിരുവനന്തപുരം 695572 എന്ന വിലാസത്തില്‍ ജൂണ്‍ 17 നകം എന്‍ട്രികള്‍ അയക്കണം. ഫോണ്‍. 9446103990, 9495681949. പി എന്‍ സി/1915/2019എംബിഎക്കാര്‍ക്ക് അസാപില്‍ ഇന്റേണ്‍ഷിപ്പിന് അവസരം അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് (അസാപ്) കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ്/എംബിഎ ഇന്റേണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിന് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ 60 ശതമാനം മാര്‍ക്കോടെ എംബിഎ (റെഗുലര്‍) പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുംമുന്‍ സെമസ്റ്ററുകളില്‍ 60 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 ന് രാവിലെ 10 മണിക്ക് എംബിഎ വരെയുള്ള മാര്‍ക് ലിസ്റ്റ്, കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ ഒറിജിനലും അറ്റസ്റ്റഡ് കോപ്പികളും രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പള്ളിക്കുന്ന് കെഎംഎം ഗവ. വനിത കോളേജിലെ അസാപിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 9495999671. പി എന്‍ സി/1916/2019മോഡേണ്‍ സര്‍വ്വെ പരിശീലനത്തിന് അപേക്ഷിക്കാം തളിപ്പറമ്പ് താലൂക്കിലെ ആന്തൂരില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വ്വെ സ്‌കൂളില്‍ ജൂലൈ മാസം ആരംഭിക്കുന്ന ആധുനിക സര്‍വ്വെ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഇടിഎസ്, ജിപിഎസ്, ഓട്ടോലെവല്‍, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജിഐഎസ് മാപ്പ് തയ്യാറാക്കുന്നതിലും പരിശീലനം ലഭിക്കും. എസ്എസ്എല്‍സി, ഐടിഐ സര്‍വ്വെയര്‍/ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍/ വിഎച്ച്സി സര്‍വ്വെ/ ചെയിന്‍ സര്‍വ്വെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: ജനറല്‍-35, ഒബിസി-38, എസ്സി/ എസ്ടി-40. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.dslr.kerala.gov.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, മോഡേണ്‍ സര്‍വ്വെ സ്‌കൂള്‍, പറശ്ശിനിക്കടവ് പി.ഒ, ആന്തൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.പി എന്‍ സി/1917/2019 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ എഫ്ഡിപി സബ്സ്റ്റിറ്റിയൂട്ട് അസി.പ്രൊഫസര്‍ നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.പി എന്‍ സി/1918/2019 അധ്യാപക നിയമനം വടക്കുമ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്സ് ജൂനിയര്‍ അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 14 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്. പി എന്‍ സി/1920/2019 ലേലം ചെയ്യും കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് എരുവട്ടി അംശം പാനുണ്ട ദേശത്ത് റി സ 38/2 ല്‍ പെട്ട 0.0890 ഹെക്ടര്‍ സ്ഥലത്തില്‍ 1/3 ഭാഗം വസ്തുവും അതിലുള്‍പ്പെട്ട സകലതും ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് എരുവട്ടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0490 2322090. പി എന്‍ സി/1921/2019 ക്വട്ടേഷന്‍ ക്ഷണിച്ചു കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക് വിഭാഗത്തിലെ ലാബില്‍ വയറിംഗ് ജോലി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 14 ന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍:0497 2780226. പി എന്‍ സി/1922/2019തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ മേഖല യോഗം 15 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വഹണം സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിര്‍ 15 ന് കണ്ണൂരില്‍ ചേരും. രാവിലെ 10 മണിക്ക് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരാണ് യോഗത്തില്‍ പങ്കെടുക്കുക. പി എന്‍ സി/1923/2019 മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചുജനകീയ മത്സ്യകൃഷി 2019-20 സാമ്പത്തിക വര്‍ഷത്തെ ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, ഓര്‍ഗാനിക്ക് ചെമ്മീന്‍ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ഓരുജല കൂട് മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 30ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍:0497-2732340. പി എന്‍ സി/1924/2019ഓരുജല പ്രദേശത്ത് വളപ്പ്കൃഷി; അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ നൂതന മത്സ്യക്കൃഷിയായി വളപ്പ് കൃഷിചെയ്യുന്നതിന് അഞ്ച് പേരില്‍ കുറയാത്ത രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി അംഗങ്ങളുളള ഗ്രൂപ്പ്/അക്വാകള്‍ച്ചര്‍ ക്ലബ് അംഗങ്ങളുടെ ഗ്രൂപ്പ്/സഹകരണ സംഘം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നരമീറ്ററില്‍ കുറയാത്ത ആഴമുളള ഓരുജല പ്രദേശത്ത് സ്വന്തമായോ പാട്ടത്തിനോ സ്ഥലം കണ്ടെത്തി പദ്ധതി മാര്‍ഗ നിര്‍ദ്ദേശ പ്രകാരം വളപ്പ് കൃഷി ചെയ്യണം. അഞ്ച് യൂണിറ്റ് (10 സെന്റ്സ്ഥലം) അടങ്ങിയ ഒരു ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപ വീതം അടങ്കല്‍ ഉള്ളതാണ് പദ്ധതി. ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. അപേക്ഷാഫോറം ഒരുജല പ്രദേശം ഉള്‍ക്കൊളളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 ന് അഞ്ച് മണി വരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സ്വീകരിക്കും. ഫോണ്‍: 0497 2731081. പി എന്‍ സി/1925/2019 ഓരുജല പ്രദേശത്ത് കൂട് കൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷം 82 യൂണിറ്റ ്ഓരുജല പ്രദേശത്ത് കൂട്കൃഷി നടത്തുന്നതിന് മത്സ്യബോര്‍ഡ്, മത്സ്യത്തൊഴിലാളി സഹകരണസംഘം, മത്സ്യകര്‍ഷക ക്ലബ്ബ്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ അംഗത്വമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വേലിയിറക്ക സമയത്ത് കുറഞ്ഞത് ഒന്നര മീറ്റര്‍ വരെ ആഴത്തില്‍ ജലവിതാനമുളള സ്ഥലമാണ് അനുയോജ്യം. ഒരു യൂണിറ്റിന് 30,000 രൂപയാണ് ചെലവ്. 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോറം ഓരുജല പ്രദേശം ഉള്‍ക്കൊളളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 ന് 5 മണിവരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും, മത്സ്യഭവനുകളിലും, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സ്വീകരിക്കും. ഫോണ്‍: 0497 2731081. പി എന്‍ സി/1926/2019 യോഗപരിശീലകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി സ്‌കൂള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മറ്റ് വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ യോഗ പരിശീലനം നല്‍കുന്നതിന് സന്നദ്ധരായ യോഗ പരിശീലകരില്‍ നിന്നും വിവരം ശേഖരിക്കുന്നു. ബി എന്‍ വൈ എസ്/എം എസ് സി(യോഗ) എംഫില്‍ യോഗ/ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഡിപ്ലോമ ഇന്‍ യോഗ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 0497 2700911 ല്‍ രജിസ്റ്റര്‍ ചെയ്യണം. പി എന്‍ സി/1927/2019 വൈദ്യുതി മുടങ്ങുംപഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളപ്പുറം, കൊളപ്പുറം ഈസ്റ്റ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 12) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പി എന്‍ സി/1928/2019 യോഗ ദിനാചരണം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും സംയുക്തമായി ജൂണ്‍ 14 മുതല്‍ അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 വരെ ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ യോഗ പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള യോഗ പരിശീലനം, വിളംബര ജാഥ, യമനിയമങ്ങളുടെ ക്ലാസ്, ഓഫീസ് യോഗ, ജനനി സുരക്ഷ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ക്ലാസ്, സി എം ഇ ഡോക്ടര്‍മാര്‍ക്കുള്ള മുദ്രയോഗ ക്ലാസ് എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പി എന്‍ സി/1929/2019യോഗ പരിശീലനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്നുവരുന്ന യോഗ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍: 8138074482. പി എന്‍ സി/1930/2019 ടെണ്ടര്‍ ക്ഷണിച്ചു കൂത്തുപറമ്പ്, ഇരിക്കൂര്‍ ഐ സി ഡി എസ് അഡീഷണല്‍ ഓഫീസുകളില്‍ 2019-20 വര്‍ഷം വാഹനം വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂത്തുപറമ്പ് ഓഫീസില്‍ ജൂണ്‍ 24 വൈകിട്ട് മൂന്ന് മണി വരെയും(ഫോണ്‍: 0460 2257202)ഇരിക്കൂര്‍ ഓഫീസില്‍ 24 ന് വൈകിട്ട് രണ്ട് മണി വരെയും ടെണ്ടര്‍ സ്വീകരിക്കും. (ഫോണ്‍. 0490 2463442). പി എന്‍ സി/1932/2019

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.