വിദ്യാഭ്യാസ ഗ്രാന്റ് : അപേക്ഷ ക്ഷണിച്ചു

തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഈ അധ്യയന വർഷത്തേയ്ക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷത്തിൽ 8, 9, 10, എസ് എസ് എൽ സി ക്യാഷ് അവാർഡ്, പ്ലസ് വൺ/ ബിഎ/ ബികോം/ ബിഎസ്‌സി/ എംഎ/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎസ്‌സി/ ബി എഡ്/ എഞ്ചിനീയറിങ്ങ്/ എംബിബിഎസ്/ ബിഡിഎസ്/ ഫാംഡി/ ബിഎസ്‌സി നേഴ്‌സിങ്/ പ്രൊഫഷണൽ പിജി കോഴ്‌സുകൾ/ പോളിടെക്‌നിക്ക് ഡിപ്ലോമ/ ടിടിസി/ ബിബിഎ/ നഴ്‌സിങ്ങ് ഡിപ്ലോമ/ പാരാമെഡിക്കൽ കോഴ്‌സ്/ എംസിഎ/ എംബിഎ/ പിജിഡിസിഎ/ ലാറ്ററൽ എൻട്രി അഗ്രിക്കൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബിഫാം/ ആയുർവേദം/ എൽഎൽബി (3 വർഷം, 5 വർഷം)/ ഫിഷറീസ്/ ബിസിഎ/ ബിഎൽഐസി/ എച്ച്ഡിസി ആൻഡ് ബിഎം/ ഹോട്ടൽ മാനേജമെന്റ്/ സിഎ ഇന്റർമീഡിയേറ്റ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർ യോഗ്യത കോഴ്‌സിനുളള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും കുട്ടിയുടെയോ പദ്ധതിയിൽ അംഗമായ തൊഴിലാളികളുടെയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസി കോഡ്, ടെലിഫോൺ നമ്പർ എന്നിവ ചേർക്കണം. അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷ ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ ഓഫീസിൽ നൽകണം. മുൻ അദ്ധ്യയന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുളളവർ ഗ്രാന്റ് പുതുക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നൽകണം. അപേക്ഷ ഫോറം തപാൽ മാർഗ്ഗം ആവശ്യമുളളവർ സ്വന്തം മേൽവിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച 22 10 സെന്റിമീറ്റർ വലിപ്പമുളള കവർ സഹിതം അപേക്ഷിക്കുക. സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും നേരിട്ട് ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയ്ക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.